അമ്പലക്കവല നാഷ്ണല്‍ ലൈബ്രറിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
അമ്പലക്കവല നാഷ്ണല്‍ ലൈബ്രറിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷ്ണല്‍ ലൈബ്രറിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ മായാ ബിജു ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കട്ടപ്പന മേഖലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
എസ്എസ്എല്‍സി, +2 വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനെകുറിച്ചും, തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനെ സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍. വിശ്വനാഥന്‍ അധ്യക്ഷനായി. എം ജി യൂണിവേഴ്‌സിറ്റി റിട്ട. ഫാക്കല്‍റ്റി ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. ഐ റ്റി എല്‍ സി പ്രസിഡന്റ് റ്റി.എസ് ബേബി, ലൈബ്രറി പ്രസിഡന്റ് പി.പി. ഫിലിപ്പ്, നഗരസഭാ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, സരസ്വതി വിദ്യാപീഠം പ്രിന്‍സിപ്പല്‍ അനീഷ് കെ.എസ്., അമ്പലക്കവല ബാലവേദി പ്രസിഡന്റ് സംഗീത് ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






