ബിഎംഎസ് പദയാത്രയ്ക്ക് കട്ടപ്പനയില്‍ തുടക്കം
ബിഎംഎസ് പദയാത്രയ്ക്ക് കട്ടപ്പനയില്‍ തുടക്കം

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംഎസ് കട്ടപ്പന നഗരസഭാപരിധിയില്‍ പദയാത്ര തുടങ്ങി. പാറക്കടവില്‍ ജില്ലാ സമിതിയംഗം പി ഭുവനേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം തടയുക, ക്ഷേമനിധി- ക്ഷേമപെന്‍ഷന്‍ 6000 രൂപയായി വര്‍ധിപ്പിക്കുക, മിനിമം വേതനം 27900 രൂപയായി ഉയര്‍ത്തുക, മണല്‍വാരല്‍ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 14 വരെ പദയാത്ര നടത്തുന്നത്. ജാഥ ക്യാപ്റ്റന്‍ ഷിജു കെ.ആര്‍, മാനേജര്‍ സുധീഷ് എസ്, മേഖലാ സെക്രട്ടറി പി പി ഷാജി, വി ടി ശ്രീകുമാര്‍, കെ ആര്‍ രാജന്‍, ആര്‍ പ്രസാദ്, ജിന്‍സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
What's Your Reaction?






