ദേശീയ സേവാഭാരതി ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം 21 ന് കട്ടപ്പനയില്‍
ദേശീയ സേവാഭാരതി ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം 21 ന് കട്ടപ്പനയില്‍

ഇടുക്കി: ദേശീയ സേവാഭാരതി ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ 21 ഞായറാഴ്ച രാവിലെ 9.30 മുതല്‍ കട്ടപ്പനയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ നടക്കുന്ന സമ്മേളനം തിരുവനന്തപുരം എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റോബിന്‍ ജോസഫ് എബ്രഹാം ഉദ്ഘാടനം ചെയ്യും. 2024-25 വര്‍ഷങ്ങളില്‍ ജില്ലയില്‍ നടപ്പാക്കുന്ന കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും, സമയബന്ധിതമായി നടപ്പാക്കുന്നതിനുമാണ് സമ്മേളനം ചേരുന്നത്. മാനവസേവ മാധവസേവ എന്ന ആപ്തവാക്യം ഉയര്‍ത്തിയാണ് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ 52 പഞ്ചായത്തുകളിലെയും, 2 നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ യൂണിറ്റിന്റെയും ഭാരവാഹികള്‍ പങ്കെടുക്കും.
രജിസ്‌ട്രേഷന്‍ 9.30 ന് ആരംഭിക്കും. സേവാഭാരതി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജു സതീഷ് സ്വാഗതം ആശംസിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. സന്തോഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദേശീയ സേവാഭാരതി കേരളം സംസ്ഥാന പ്രസിഡന്റ് ഡോ.വി.നാരായണന്‍ മുഖ്യാപ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍ രാജു ജില്ലാഭാരവാഹി പ്രഖ്യാപനം നടത്തും. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റോബര്‍ട്ട് ജോസഫ്, ജില്ലാ സമിതിയംഗം എം.പി ജയന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി രാജീവ്, ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ ഡി. അജിത്ത് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു സതീഷ്, തങ്കച്ചന്‍ പുരയിടം, പി.എന്‍ പ്രസാദ്, കെ.ആര്‍ ജയ്‌മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






