ശക്തമായ മഴയും കീടബാധയും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു
ശക്തമായ മഴയും കീടബാധയും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

ഇടുക്കി: കനത്ത വരള്‍ച്ചയ്ക്ക് പിന്നാലെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി കനത്തമഴയും കീടബാധയും. രോഗബാധയിലും പ്രതികൂല കാലാവസ്ഥയിലും ഏലച്ചെടികള്‍ നശിക്കുന്നത് മൂലം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വേനലില്‍ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് ഇടുക്കി ജില്ലയിലാണ്. പല മേഖലയിലെയും ഏലത്തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങള്‍ തരിശുഭൂമിയായി മാറി. വിവിധ മന്ത്രിമാരടക്കം ജില്ലയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വരള്‍ച്ചയില്‍ സംഭവിച്ച കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിന്റെയും ആനുകൂല്യങ്ങളുടെയും നടപടികള്‍ നടന്നുവരുന്നതിനിടെയാണ് കാലവര്‍ഷം തിരിച്ചടിയായത്.
അഴുകലും, തട്ടമിറച്ചിലും മൂലം അവശേഷിച്ച ഏലച്ചെടികള്‍ നശിക്കുകയാണ്. മഞ്ഞ ചിമ്പും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. നിലവില്‍ ഏലക്കായ്ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് വിപണിയിലേക്ക് എത്തിക്കുന്നതിനായി ഉത്പന്നവും ഉത്പാദിപ്പിക്കാന്‍ ചെടികളും ഇല്ലാത്ത അവസ്ഥയാണ്. ഏലത്തട്ടകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ഏലം മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവരിക.
What's Your Reaction?






