നെടുങ്കണ്ടം മിടുക്കി ട്രാവല്‍സ് ഉദ്ഘാടനം 18ന്
നെടുങ്കണ്ടം മിടുക്കി ട്രാവല്‍സ് ഉദ്ഘാടനം 18ന്
ഇടുക്കി: സുരക്ഷിതവും സുഖകരവും വിശ്വസനീയുമായി യാത്രാ അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ സംരംഭമായ മിടുക്കി ട്രാവല്‍സിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് നെടുങ്കണ്ടത്ത് നടക്കും. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനവും ബസിന്റെ ഫ്‌ളാഗ് ഓഫും എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷയാകും. ചടങ്ങില്‍ മത രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക തൊഴിലാളി പ്രസ്ഥാനങ്ങളിലെ പ്രമുഖര്‍, പ്രാദേശിക ബിസിനസ് രംഗത്തെ പ്രതിനിധികള്‍, വനിതാ പ്രവര്‍ത്തകര്‍ യാത്ര പ്രേമികള്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?