പൈനാവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്‍ കഞ്ഞിക്കുഴിയില്‍ വോട്ടഭ്യര്‍ഥിച്ചു
പൈനാവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്‍ കഞ്ഞിക്കുഴിയില്‍ വോട്ടഭ്യര്‍ഥിച്ചു
ഇടുക്കി: ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്‍ കഞ്ഞിക്കുഴിയില്‍ പര്യടനം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് സ്ഥാനാര്‍ഥികളായ സന്ധ്യ സജിവ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളി ഡിവിഷന്‍ സ്ഥാനാര്‍ഥി മോളി ജോസ്, കഞ്ഞിക്കുഴി പഞ്ചായത്ത് 5-ാം വര്‍ഡ് സ്ഥാനാര്‍ഥി സാന്റോ അഗസ്റ്റിന്‍ എന്നിവരും പ്രചാരണത്തില്‍ പങ്കാളികളായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ത്രിതല പഞ്ചായത്തില്‍ പ്രതിഫലിക്കുമെന്ന് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. കഞ്ഞിക്കുഴിയിലെ വ്യാപാരികളോടും ഓട്ടോറിക്ഷ തൊഴിലാളികളോടും വോട്ട് അഭ്യര്‍ഥിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ്, എബിന്‍ ജോസഫ്, കണ്ണന്‍ പട്ടയക്കുടി, ശശി കന്യാലില്‍, സി വി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

