ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിനെ ജില്ലാ പഞ്ചായത്ത് എതിര്‍ക്കുന്നുവെന്ന വാദം തെറ്റ്: ഭരണസമിതി
ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിനെ ജില്ലാ പഞ്ചായത്ത് എതിര്‍ക്കുന്നുവെന്ന വാദം തെറ്റ്: ഭരണസമിതി
ഇടുക്കി: കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിന് ജില്ലാ പഞ്ചായത്ത് എതിര് നില്‍ക്കുന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള മന്ത്രിയുടെയും എല്‍ഡിഎഫിന്റെയും രാഷ്ട്രീയ നാടകം പൊതുജനം തിരിച്ചറിയണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015-20 ലെ യുഡിഎഫ് ഭരണസമിതിയുടെ അവസാന സമയമാണ് ചെറുതോണി ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ജില്ലാ പഞ്ചായത്ത് മുമ്പോട്ട് വരുന്നത്. ഇതിനുശേഷം വന്ന എല്‍ഡിഎഫ് ഭരണസമിതിക്ക് ഇതിന്റെ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ലായെന്നുള്ളതാണ് അടിസ്ഥാനപരമായ പ്രശ്‌നം. 2020-25 ലെ എല്‍ഡിഎഫ് ഭരണസമിതി 2022 നവംബര്‍ 11ന് ബസ് സ്റ്റാന്‍ഡ് തുറന്ന് നല്‍കാന്‍ അംഗീകാരം നല്‍കണമെന്നാവിശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍ടിഒയ്ക്ക് കത്തുനല്‍കുകയും ഇതിനുശേഷം 2023 മെയ് 4ന് റിമൈന്‍ഡര്‍ നല്‍കുകയും ചെയ്തു. ഈ കത്തിന് മറുപടിപോലും നല്‍കാന്‍ തയാറായിട്ടില്ല. ആര്‍ടിഒയുടെ അംഗികാരം വാങ്ങാനും എല്‍ഡിഎഫ് ഭരണസമിതിയ്ക്ക് സാധിച്ചിരുന്നില്ല. ബസ് സ്റ്റാന്‍ഡ് ആന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയുടെ നടത്തിപ്പിനായി വാഴത്തോപ്പ് പഞ്ചായത്തിന് കരാര്‍വച്ച് കൈമാറുന്നതിന് 2024 നവംബര്‍ 6ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുന്നു. ഇതിനുശേഷം ജബലൈ 1ന് നടന്ന കമ്മിറ്റിയില്‍ നടത്തിപ്പ് അവകാശം വാഴത്തോപ്പ് പഞ്ചായത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടെണ്ട കരാറും വ്യവസ്ഥകളും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും പകര്‍പ്പ് പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ബസ് സ്റ്റാന്‍ഡുകളുടെ നടത്തിപ്പ് അവകാശങ്ങള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മാത്രമാണ്. ഒരു വര്‍ഷം മുമ്പെടുത്ത തീരുമാനം നടപ്പക്കാന്‍ സാധിക്കാത്ത എല്‍ഡിഎഫ് ഭരണസമിതി തികഞ്ഞ പരാജയമായിരുന്നു. ചെറുതോണി ബസ് സ്റ്റാന്‍ഡ് സമയ ബന്ധിതമായി തുറന്നു കൊടുക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 29ന് മന്ത്രി കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ജനുവരി 31ന് യോഗം വിളിച്ചിരുന്നെങ്കിലും ചില എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ ഉദ്ഘാടനത്തിനായി യോഗം വിളിക്കേണ്ടത് ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ്. ഇത്തരത്തില്‍ യോഗം വിളിക്കുമ്പോള്‍ വരേണ്ടയാളാണ് സ്ഥലം എംഎല്‍എ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതിന്റെയെല്ലാം പിതൃത്വം തനിക്കാണെന്ന് കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാങ്ങാനാണ് റോഷി അഗസ്റ്റിന്‍ ശ്രമിക്കുന്നതെന്നും ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ഷില സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിഖ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈനി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈനി റെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, ആന്‍സി ജെയിംസ്, പി.എസ് സജി, മനോജ് കോക്കാട്ട്, ടോണി തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?