കട്ടപ്പന നഗരസഭ കര്‍ഷകദിനം ആചരിച്ചു
കട്ടപ്പന നഗരസഭ കര്‍ഷകദിനം ആചരിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയും കൃഷിഭവനുംചേര്‍ന്ന് കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായി ടോമി കുര്യന്‍ കണ്ടത്തില്‍, ജൈവ കര്‍ഷകനായി ഉണ്ണികൃഷ്ണന്‍ നായര്‍ കല്ലേട്ട്, വനിതാ കര്‍ഷകയായി സുജ ജോസഫ് പുതുപ്പറമ്പില്‍, എസ്‌സി കര്‍ഷകയായി വിജയമ്മ ഹരിദാസ് തെക്കനാല്‍, കര്‍ഷക തൊഴിലാളിയായി ചാക്കോ ചാക്കോ മുണ്ടനാട്ട്, മട്ടുപ്പാവ് കൃഷിക്ക് ഷീജ ജാഫര്‍ കണ്ണംകരതറയില്‍, കുട്ടി കര്‍ഷകയായി വള്ളക്കടവ് സ്നേഹാസദന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അനു തോമസ് എന്നിവരെ ആദരിച്ചു. കൂടാതെ തളിര്‍ കൃഷിക്കൂട്ടം അടുക്കളത്തോട്ടം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ നോബിള്‍ ജോസഫ് കളപ്പുരക്കല്‍, രണ്ടാംസ്ഥാനം നേടിയ ഷൈലജ ഗോപി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. കൃഷിഭവന്‍ സംഘടിപ്പിച്ച അടുക്കളത്തോട്ട മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വേദിയില്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബിയുടെ അധ്യക്ഷയായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സിബി പാറപ്പായില്‍, ബീനാ സിബി, തോമസ് മൈക്കിള്‍, സജിമോള്‍ ഷാജി, മനോജ് മുരളി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ്ബ്, നഗരസഭാ സെക്രട്ടറി അജി കെ. തോമസ്, സിജു ചക്കുംമൂട്ടില്‍, വി. ആര്‍. സജി, സി. എസ്. അജേഷ്, ജോയി കുടക്കച്ചിറ, രതീഷ് വരകുമല, കൃഷി ഓഫീസര്‍ ആഗ്നസ് ജോസ്, അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പ്രവീണ്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?