കട്ടപ്പന ഗവ. കോളേജില്‍ ചിങ്ങോത്സവവും ഭക്ഷ്യമേളയും നടത്തി 

കട്ടപ്പന ഗവ. കോളേജില്‍ ചിങ്ങോത്സവവും ഭക്ഷ്യമേളയും നടത്തി 

Aug 17, 2026 - 18:12
 0
കട്ടപ്പന ഗവ. കോളേജില്‍ ചിങ്ങോത്സവവും ഭക്ഷ്യമേളയും നടത്തി 
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. കോളേജിലെ മലയാള വിഭാഗം ചിങ്ങോത്സവവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കണ്ണന്‍ വി. ഉദ്ഘാടനം ചെയ്തു. ഇടുക്കിയുടെ തനത് രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി നവീകരിച്ച ഹെറിറ്റേജ് മ്യൂസിയം വിദ്യാര്‍ഥികള്‍ക്കായി തുറന്നുനല്‍കി. മലയാള വിഭാഗം മേധാവി ഡോ. വിനീത് വി എസ് അധ്യക്ഷനായി. ചടങ്ങില്‍ ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടോജി ഡൊമിനിക്, പിടിഎ സെക്രട്ടറി ഡോ. മീനിജ എബ്രഹാം, സഞ്ജയ് കുമാര്‍, ഷെജു ജോസഫ്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow