ദേശീയപാത നിര്‍മാണ നിരോധനം: യൂത്ത് കോണ്‍ഗ്രസ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ദേശീയപാത നിര്‍മാണ നിരോധനം: യൂത്ത് കോണ്‍ഗ്രസ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണ നിരോധനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ മന്ത്രിയുടെ ഓഫീസിന് 100 മീറ്റര്‍ മുമ്പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, നേതാക്കളായ സോയിമോന്‍ സണ്ണി, ടോണി തോമസ്, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, എം.എ.അന്‍സാരി, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. അനീഷ് ജോര്‍ജ്, ജോയി വര്‍ഗീസ്, ടോമി പാലക്കീല്‍, മാര്‍ട്ടിന്‍ വള്ളാടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






