ഇടുക്കിയിൽ വോട്ടെടുപ്പ് ഡിസംബര്‍ 9ന്: 1192 പോളിങ് സ്റ്റേഷനുകൾ: നാമനിര്‍ദേശ പത്രിക സമർപ്പണം 21 വരെ: സൂക്ഷ്മ പരിശോധന 22ന്

ഇടുക്കിയിൽ വോട്ടെടുപ്പ് ഡിസംബര്‍ 9ന്: 1192 പോളിങ് സ്റ്റേഷനുകൾ: നാമനിര്‍ദേശ പത്രിക സമർപ്പണം 21 വരെ: സൂക്ഷ്മ പരിശോധന 22ന്

Nov 11, 2025 - 10:56
Nov 11, 2025 - 10:57
 0
ഇടുക്കിയിൽ വോട്ടെടുപ്പ് ഡിസംബര്‍ 9ന്: 1192 പോളിങ് സ്റ്റേഷനുകൾ: നാമനിര്‍ദേശ പത്രിക സമർപ്പണം 21 വരെ: സൂക്ഷ്മ പരിശോധന 22ന്
This is the title of the web page

ഇടുക്കി: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പില്‍  ആദ്യഘട്ടത്തിലായി ഡിസംബര്‍ 9 നാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14നാണ്. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം. ആകെ 1192 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 1119 പോളിംഗ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്.  പോളിംഗ്‌സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ-സ്വീകരണകേന്ദ്രങ്ങള്‍ കണ്ടെത്തി്്. ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ എട്ട്  കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. ഗ്രാമപഞ്ചായത്തില്‍ നൂറും മുനിസിപ്പാലിറ്റിയില്‍ ഏഴും സെക്ടറുകളാണുള്ളത്. ജില്ലയില്‍ 2194 കണ്‍ട്രോള്‍ യൂണിറ്റ് 6467 ബാലറ്റ് യൂണിറ്റ് എന്നിവ തിരഞ്ഞെടുപ്പിനായി സജ്ജമാണ്. തിരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക് തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടി നേരത്തെ സംഘടിപ്പിച്ചിരുന്നു. 

ജില്ലയിലെ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുടെ എണ്ണം

ഗ്രാമപഞ്ചായത്ത്-52
മുനിസിപ്പാലിറ്റി- 2
ബ്ലോക്ക് പഞ്ചായത്ത്-8
ജില്ലാ പഞ്ചായത്ത്- 1

ആകെ വാര്‍ഡ്/ ഡിവിഷനുകള്‍
ഗ്രാമപഞ്ചായത്ത്- 834
മുനിസിപ്പാലിറ്റി- 73
ബ്ലോക്ക് പഞ്ചായത്ത്-112 ജില്ലാപഞ്ചായത്ത്-17

What's Your Reaction?

like

dislike

love

funny

angry

sad

wow