വാര്‍ത്താ അവതാരകനെ തട്ടികൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവസംരംഭക അറസ്റ്റില്‍
വാര്‍ത്താ അവതാരകനെ തട്ടികൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവസംരംഭക അറസ്റ്റില്‍

ഹൈദരാബാദില്‍ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്.
തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ് മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പോലീസില്‍ പരാതി നല്‍കി. യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു.തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലുള്ള മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
What's Your Reaction?






