തെരുവ് നാടകം ഫലം കണ്ടു: തൊപ്പിപ്പാള-മറ്റപ്പള്ളി കോളനി റോഡ് നവീകരണം ആരംഭിച്ചു
തെരുവ് നാടകം ഫലം കണ്ടു: തൊപ്പിപ്പാള-മറ്റപ്പള്ളി കോളനി റോഡ് നവീകരണം ആരംഭിച്ചു

ഇടുക്കി: തൊപ്പിപ്പാള -മറ്റപ്പള്ളി കോളനി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 800 മീറ്റര്‍ ദൈര്‍ഖ്യമുള്ള റോഡിന്റെ കയറ്റമുള്ള 40 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റും, ബാക്കിഭാഗം റീടാറിങ്ങും നടത്തും. ഇതിനായി 7 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയതായി വാര്‍ഡ് അംഗം തങ്കമണി സുരേന്ദ്രന്‍ പറഞ്ഞു.
നിരവധിയാളുകള്‍ ദിവസേന ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അരയത്തിനാല്‍പടി ഭാഗത്തുനിന്ന് റോഡ് നവീകരണം ആരംഭിച്ചത്.
What's Your Reaction?






