കട്ടപ്പന നഗരസഭയുടെ കെട്ടിടങ്ങളിലെ വാടക വര്‍ധന:  വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി

കട്ടപ്പന നഗരസഭയുടെ കെട്ടിടങ്ങളിലെ വാടക വര്‍ധന:  വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി

Feb 26, 2026 - 11:04
 0
കട്ടപ്പന നഗരസഭയുടെ കെട്ടിടങ്ങളിലെ വാടക വര്‍ധന:  വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിക്ക് നിവേദനം നല്‍കി. കഴിഞ്ഞ നഗരസഭ കൗണ്‍സിലില്‍ യോഗത്തിലാണ് വാടകയില്‍ 5 ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനമായത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നഗരസഭ അധ്യക്ഷന് നിവേദനം നല്‍കിയത്. പ്രളയത്തിനും കോവിഡിനുംശേഷം വ്യാപാര മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ചെറുകിട വ്യാപാരികളെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ളത്. ഇവിടെ വാടക വര്‍ധിപ്പിക്കുമ്പോഴും കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചു നല്‍കുന്നതില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അലംഭാവം തുടരുകയാണ്. ഈ വിഷയത്തില്‍ നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുന്നതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow