കാമാക്ഷി പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം നടത്തി
കാമാക്ഷി പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം നടത്തി. തങ്കമണി സെന്റ് തോമസ് പാരീഷ് ഹാളില്‍ മിന്നാമിന്നികൂട്ടം-25 പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. ഐസിഡിഎസ് ഇടുക്കിയും ബിആര്‍സി കട്ടപ്പനയും ചേര്‍ന്നാണ് കലോത്സവം നടത്തിയത്. ഭിന്നശേഷിക്കാരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുക കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുക കൂട്ടായ്മ വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. 150ലേറെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ കലോത്സവത്തില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചെള്ളാമഠം, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ഷെര്‍ളി ജോസഫ്, തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, കെ എസ് മോഹനന്‍, ജോളി എം കുരുവിള, അനുമോള്‍ എം ബി എന്നിവര്‍ സംസാരിച്ചു. ബിആര്‍സി അംഗങ്ങളായ ടിന്റുമോള്‍ വര്‍ഗീസ്, അഞ്ജലി ജോണി, ഷാജിമോന്‍ ഇ കെ, പഞ്ചായത്ത് ജീവനക്കാര്‍, അങ്കണവാടി അധ്യാപകര്‍, സെന്റ് തോമസ് സ്‌കൂള്‍ എന്‍സിസി വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






