കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. കുട്ടപ്പന്‍ സിറ്റിയില്‍ നിന്നാരംഭിച്ച ജാഥ ക്യാപ്റ്റന്‍ വില്‍സന്‍ കല്ലിടിക്കിന് പതാക കൈമാറി കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ കര്‍ഷകരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വംശഹത്യ നടത്തുകയാണെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിര്‍ത്തിവച്ച പട്ടയ നടപടികള്‍ പുനരാരംഭിക്കുക, കൃഷി ഭൂമി അതിര്‍ത്തികള്‍ നിര്‍ണയിച്ച് കൃഷിഭവനില്‍ വിവരം ലഭ്യമാക്കുക, കൃഷി ഭൂമിയില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊന്ന് പഞ്ചായത്തില്‍ ഏല്‍പ്പിക്കുന്ന കര്‍ഷകന് പാരിതോഷികം നല്‍കുക, കാട്ടുമൃഗങ്ങളെ കൊന്ന് പരസ്യ ലേലം ചെയ്ത് പഞ്ചായത്ത് ഫണ്ടില്‍ മുതല്‍ കൂട്ടുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാഹന പ്രചരണ ജാഥാ നടത്തിയത്. ഹൈപവര്‍ കമ്മിറ്റിയംഗം നോബിള്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കന്‍, ജോയി കൊച്ചുകരോട്ട്, കെടിയുസി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് സക്കറിയാ, സില്‍വി സോജന്‍, ജോസ് മോടിക്കല്‍ പുത്തന്‍പുര, സലിം പിച്ചാമ്പറ, ജോസ് മുണ്ടയ്ക്കാട്ട്, ലിസി മാത്യു എന്നിവര്‍ സംസാരിച്ചു. ജാഥ ശനിയാഴ്ച വൈകിട്ട് 6ന് കഞ്ഞിക്കുഴിയില്‍ സമാപിക്കും.
What's Your Reaction?






