ഇരട്ടയാർ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു

ഇരട്ടയാർ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു

Feb 10, 2024 - 21:45
Jul 10, 2024 - 21:59
 0
ഇരട്ടയാർ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ഇരട്ടയാർ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതി
എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു . ഇരട്ടയാർ മേച്ചേരിപ്പടി ജംഗ്ഷനിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ രതീഷ് ആലേപ്പുരക്കൽ അധ്യക്ഷത വഹിച്ചു. 43 കുടുംബങ്ങൾക്കായി 30 ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് പദ്ധതി പൂർത്തികരിച്ചിരിക്കുന്നത്. ചടങ്ങിൽ പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയവരേയും മുതിർന്ന കർഷകരേയും ആദരിച്ചു.
ഇരട്ടയാർ പഞ്ചായത്തംഗങ്ങളായ റജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ,കട്ടപ്പന നഗരസഭാ കൗൺസിലർ സിബി പറപ്പായി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജി തോമസ്, ബിജോ മാണി, രാമകൃഷ്ണൻ പുതുപറമ്പിൽ, പി.വി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow