അയ്യപ്പൻകോവിലിൽ റോഡ് പുറംപോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി നിർദ്ദേശം

അയ്യപ്പൻകോവിലിൽ റോഡ് പുറംപോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി നിർദ്ദേശം

Feb 10, 2024 - 21:44
Jul 10, 2024 - 21:59
 0
അയ്യപ്പൻകോവിലിൽ   റോഡ്  പുറംപോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി നിർദ്ദേശം
This is the title of the web page

ഇടുക്കി: അയ്യപ്പൻകോവിൽ വില്ലേജ് പടിയിൽ താമസിക്കുന്ന 3 കുടുംബങ്ങൾക്കാണ് കെ ആർ എഫ് ബി എഞ്ചിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നോട്ടീസ് നൽകിയത് . വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  റോഡ് പുറംപോക്കിൽ താമസിക്കുന്നവർ കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് നിയമപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയത് . 7 ദിവസത്തിനകം വീടൊഴിഞ്ഞ് പോകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഹൈവെ പ്രൊട്ടക്ഷൻ ആക്ടും കേരള ലാൻ്റ് കൺവൻസി ആക്ടും ഉൾപ്പെടുത്തിയാണ് നോട്ടീസ്.

Slide 1
Slide 2

മലയോര ഹൈവെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടാനെത്തിയതിനെ തുടർന്ന് പുറം പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ എതിർക്കുകയും ഇവിടെ നിന്ന് മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു . അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസണിനും ഉദ്യോഗസ്ഥർക്കുമെതിരെ പരാതിയും നൽകിയിരുന്നു. ഇവരുടെ പരാതിയിൽ റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും കോടതിയിൽ വിശദീകരണം നൽകുകയും  രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് നിയമപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്

Slide 1

 

What's Your Reaction?

like

dislike

love

funny

angry

sad

wow