നെടുങ്കണ്ടം കൂട്ടാറില്‍ കര്‍ഷകനെ സിപിഐഎം നേതാവ് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

നെടുങ്കണ്ടം കൂട്ടാറില്‍ കര്‍ഷകനെ സിപിഐഎം നേതാവ് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

May 12, 2026 - 18:10
May 13, 2026 - 09:25
 0
നെടുങ്കണ്ടം കൂട്ടാറില്‍ കര്‍ഷകനെ സിപിഐഎം നേതാവ് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം കൂട്ടാറില്‍ കര്‍ഷകനെ സിപിഐഎം പ്രാദേശിക നേതാവും മകനും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. കൂട്ടാര്‍ കല്ലേക്കുളത്ത് സുരേന്ദ്രൻ നായര്‍ക്കാണ് പരിക്കേറ്റത്. പാട്ട ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സിപിഐഎം പ്രാദേശിക നേതാവും കൂട്ടാര്‍ സ്വദേശിയുമായ ഭുവനചന്ദ്രന്‍ നായര്‍, മകന്‍ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് സുരേന്ദ്രനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തമ്പിയുടെ കൈയില്‍നിന്ന് താന്‍ പണം കടം വാങ്ങിയിരുന്നെന്നും അപ്പോള്‍ ഒപ്പിട്ട് വാങ്ങിയ മുദ്ര പേപ്പറില്‍ വ്യാജമായി പാട്ട കരാര്‍ എഴുതി ചേര്‍ത്ത് ഭൂമി തട്ടിയെടുകയായിരുന്നുവെന്നും പുരുഷോത്തമന്‍ ആരോപിച്ചു.  നിലവില്‍ തമ്പിയും കുടുംബവും ഭൂമിയില്‍ കയറുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലംഘിച്ച് ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പുരുഷോത്തമന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow