സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷണേഴ്സ് ആന്‍ഡ് റിട്ടയറീസ് അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷണേഴ്സ് ആന്‍ഡ് റിട്ടയറീസ് അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷണേഴ്സ് ആന്‍ഡ് റിട്ടയറീസ് അസോസിയേഷന്‍ കട്ടപ്പന ഏരിയ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എറണാകുളം, ഇടുക്കി ജില്ലകളുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി ജി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍വീനറായി ജോര്‍ജ് എം ഡി, ജോയിന്റ് കണ്‍വീനറായി സെബാസ്റ്റിയന്‍ പി ടി, കുഞ്ഞുമോള്‍ എല്‍, സെക്രട്ടറിയായി സന്തോഷ് കെ, ട്രഷററായി ഗോപിനാഥന്‍ കെ എം, അംഗങ്ങളായ വര്‍ഗീസ് എം കെ, വര്‍ഗീസ് പി ജോസഫ്, ശശി കെ എന്‍, അലിയാര്‍ റാവുത്തര്‍ ടി എ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ടി ജി പ്രഭാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എം ഐ ഗോപാലന്‍, ട്രഷറര്‍ സി ജി സുധാകരന്‍, ജോര്‍ജ് ജോസഫ്, എം ഡി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?