മാങ്ങാത്തൊട്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം
മാങ്ങാത്തൊട്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം

ഇടുക്കി: രാജാക്കാട് മാങ്ങാത്തൊട്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ മകര തിരുവോണ ആറാട്ട് മഹോത്സവം 4 മുതല്‍ 9വരെ നടക്കും. രാവിലെ അഞ്ചിന് നടതുറക്കല്‍, വൈകിട്ട് അഞ്ചിന് നടതുറക്കല്‍, 6.25ന് ദീപാരാധന, കൊടിയേറ്റ്, മുളയിടീല്‍, അത്താഴപൂജ, നന്ദനം ഗോള്‍ഡന്‍ വോയ്‌സിന്റെ മിമിക്‌സ്, ഫിഗര്‍ഷോ, ഗാനമേള. ആറിന് വൈകിട്ട് എട്ടിന് കനകപ്പുഴ വനിതാ സംഘത്തിന്റെ കൈകൊട്ടിക്കളി, തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, നാടന്‍ പാട്ട്. ഏഴിന് വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര. രാത്രി എട്ടിന് അത്താഴപൂജ. ഒമ്പതിന് ഗാനമേള. ഒമ്പതിന് വൈകിട്ട് നാലിന് ആറാട്ടുബലി. 4.30ന് തിരുആറാട്ട്, കൊടിയിറക്ക്.
What's Your Reaction?






