ഇടുക്കി: പൂപ്പാറ കോരമ്പാറയില്‍ ഒന്നര വയസുകാരനെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ദസറത്തിന്റെ മകന്‍ ശ്രേയാന്‍സ് ആണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.