ഇരട്ടയാര്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇരട്ടയാര്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മെഗാ ക്ലീനിങ് നടത്തി. നാലുമുക്കില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫാ. ജോസഫ് കൊള്ളിക്കൊളവില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തും കുടുംബശ്രീയും സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക യുവജന സംഘടനകളും വ്യാപാരികളും ചേര്‍ന്നാണ് ഗ്രീന്‍ ഇരട്ടയാര്‍ 2കെ25 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും രാജ്യത്തിന് മാതൃകയാണെന്ന് പരാമര്‍ശിച്ചിരുന്നു. 26 ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ 5030 വീടുകളില്‍നിന്നും 40% സ്ഥാപനങ്ങളില്‍നിന്നും മാലിന്യം ശേഖരിക്കുന്നു. ഓരോ മാസവും നാലര മുതല്‍ 6 ടണ്‍ വരെ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചത്.
What's Your Reaction?






