കട്ടപ്പനയിൽ ചരക്ക് ലോറിയിൽ കുടുങ്ങി വൈദ്യുതി കമ്പികളും കേബിളുകളും നശിച്ചു
കട്ടപ്പനയിൽ ചരക്ക് ലോറിയിൽ കുടുങ്ങി വൈദ്യുതി കമ്പികളും കേബിളുകളും നശിച്ചു

ഇടുക്കി: ചരക്ക് ലോറിയില്‍ കുടുങ്ങി കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുമ്പിലെ വൈദ്യുതി ലൈനുകളും കേബിളുകളും കുടിവെള്ള പൈപ്പുകളും നശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ കട്ടപ്പന ഫെസ്റ്റിലെ ടണല്‍ എക്സ്പോക്കായി എത്തിച്ച സാധനസാമഗ്രഹികള്‍ മൈതാനത്ത് നിന്ന ലോറിയില്‍ കൊണ്ടുപോകുന്നതിനിടയാണ് വൈദ്യുതി ലൈനുകളിലും മറ്റും കുരുങ്ങിയത്. വൈദ്യുതി ലൈനുകളും ടീ വി, ഇന്റര്‍നെറ്റ് കേബുളുകളും നശിച്ചു. മേഖലയിലെ കുടുംബങ്ങളുടെ കുടിവെള്ളവും തടസപ്പെട്ടു. വൈദ്യുതി നിലച്ചതോടെ വനിതാ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെ ഇരുട്ടിലായി. പല ഭാഗങ്ങളിലേയ്ക്കുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിലച്ചു. വൈദ്യുതിലൈനുകള്‍ തകര്‍ന്നതോടെ വലിയ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായത്. ടി വി കേബിളുകള്‍, ഇന്റര്‍നെറ്റ് ഫൈബര്‍ കേബിളുകള്‍ എന്നിവ നശിച്ചതോടെ അരലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സ്വകാര്യ കേബിള്‍ കമ്പിനിക്ക് ഉണ്ടായത്. ലോറികള്‍ തടഞ്ഞിട്ടുകയും സംഭവത്തില്‍ നാശനഷ്ടമുണ്ടായവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
What's Your Reaction?






