വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നിരപരാധിയെന്ന് നാട്ടുകാര്‍: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നിരപരാധിയെന്ന് നാട്ടുകാര്‍: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ പെണ്‍കുട്ടിയെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയാണെന്ന് നാട്ടുകാര്‍. പൊലീസ് നടപടിക്കെതിരെ നിയമനടപടി ആരംഭിക്കുന്നതിനായി പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എട്ടുവയസുകാരിയെ മര്‍ദിച്ച കേസില്‍ കഴിഞ്ഞദിവസമാണ് വണ്ടിപ്പെരിയാര്‍ മ്ലാമല പുത്തന്‍മഠത്തില്‍ വിഷ്ണുവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്വേഷണം നടത്താതെയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിക്കാര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായും ഇവര്‍ ആരോപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. മുന്‍ പഞ്ചായത്തംഗം എം ടി ലിസി, എം ടി ശശികുമാര്‍, ബിനോയി, മനോജ് തുണ്ടത്തില്‍, ജിയോ, കബീര്‍ തന്നിമൂട്ടില്‍, ബെന്നി വൈക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

