പൊന്മുടി അണക്കെട്ട് തുറന്നു
പൊന്മുടി അണക്കെട്ട് തുറന്നു
ഇടുക്കി: റെഡ് അലേര്‍ട്ടിലെത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. അറ്റകുറ്റ ജോലികള്‍ക്കായി പന്നിയാര്‍ പവര്‍ ഹൗസ് അടച്ചതിനാല്‍ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വേനല്‍ മഴ പെയ്തതിനെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലുമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 7500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടര്‍ അടക്കും. പന്നിയാര്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോള്‍ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05ആണ് റെഡ് അലേര്‍ട്ട് ഒരാഴ്ചക്ക് ഉള്ളില്‍ പവര്‍ ഹൗസിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തികരിച്ച് ഉത്പാദനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു
What's Your Reaction?