മഹിളാ അസോസിയേഷന് കാല്‍നട പ്രചരണ ജാഥ കട്ടപ്പനയില്‍ തുടങ്ങി
മഹിളാ അസോസിയേഷന് കാല്‍നട പ്രചരണ ജാഥ കട്ടപ്പനയില്‍ തുടങ്ങി

ഇടുക്കി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് കട്ടപ്പന ഏരിയ കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ ആരംഭിച്ചു. ഏരിയ സെക്രട്ടറി പൊന്നമ്മ സുഗതനാണ് ക്യാപ്റ്റന്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന് പുളിയന്മലയില് ജാഥ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വി.ജി. രാധാമണി അധ്യക്ഷയായി. സുധര്‍മ്മ മോഹനന്, ജലജ വിനോദ്, ശോഭന അപ്പു, അനിത റെജി, സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എം സി ബിജു, എസ് എസ് പാല്‍രാജ്, കെ എ മണി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ 25ന് കാഞ്ചിയാറില്‍ സമാപിക്കും. സമാപന സമ്മേളനം മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്യും.
What's Your Reaction?






