അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സന്നിധാനത്ത് തീര്‍ഥാടനം 6 മുതല്‍
അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സന്നിധാനത്ത് തീര്‍ഥാടനം 6 മുതല്‍
ഇടുക്കി: ചപ്പാത്ത് കരുന്തരുവി അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സന്നിധാനത്ത് 6 മുതല്‍ 17 വരെ ശുഭാനന്ദ തപോഗിരി തീര്‍ഥാടനം നടക്കും. 6ന് രാവിലെ 5.30ന് പ്രഭാതഭേരി, ആറിന് ഗുരുപൂജ, 9.50ന് തപോഗിരി മുഖ്യാചാര്യന്‍ സ്വാമി കൃഷ്ണദാസ് കൊടിയേറ്റും, 12 മുതല്‍ പ്രഭാഷണം- എ കെ പുരുഷോത്തമന്‍, വൈകിട്ട് 6 മുതല്‍ ദീപാരാധന, ദീപക്കാഴ്ച, ആരാധാന, 7ന് ആത്മീയ പ്രഭാഷണം. 7 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ദീപാരാധന, ദീപക്കാഴ്ച, ആത്മീയ പ്രഭാഷണം, ഭജന്‍സ്. 17ന് രാവിലെ മുതല്‍ തീര്‍ഥാടകര്‍ പള്ളിക്കെട്ടുമായി സന്നിധാനത്തെത്തും, രാവിലെ 6.30 മുതല്‍ പള്ളിക്കെട്ട് സ്വീകരണം, 11ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് തീര്‍ഥാടന സമ്മേളനം ഉദ്ഘാടനംചെയ്യും. സ്വാമി സൂഷ്മാനന്ദ അധ്യക്ഷനാകും. അഡ്വ. സിറിയക് തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍ എന്നിവരെ ആത്മബോധോദയ സംഘം ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ അനുമോദിക്കും. തുടര്‍ന്ന് ഭക്തിഗാനസുധ, 6ന് ദീപക്കാഴ്ച, 8ന് ആത്മീയ പ്രഭാഷണം, 9ന് അനുഗ്രഹ പ്രാര്‍ഥന എന്നിവ നടക്കും. ആത്മബോധോദയ സംഘവും അമ്പലപ്പാറ ശുഭാനന്ദ തപോഗിരി സേവാസമിതിയും നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുമായി തപോഗിരിയില്‍ എത്തിച്ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന്‍, കെ തങ്കപ്പന്‍, മഹിന്‍ മനോജ്, സിജുമോന്‍ വി ടി, ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?