വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി
വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി
ഇടുക്കി: വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം വണ്ടിപ്പെരിയാറില്‍ ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം, സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കോര്‍പ്പറേറ്റ് വ്യാപാര മേഖല എന്നിവ വലിയ പ്രതിസന്ധിയാണ് ചെറുകിട വ്യാപാരികള്‍ക്ക് നല്‍കുന്നതെന്ന് സമ്മേളനം വിലയിരുത്തി. മുന്‍ ഏരിയ പ്രസിഡന്റ് വാരിക്കാട്ട് നൗഷാദ് അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് കെ ജയകുമാര്‍, ഏരിയ സെക്രട്ടറി ഡോ. പ്രജിന്‍ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, ജില്ലാ കമ്മിറ്റിയംഗം ആല്‍ബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പീരുമേട് ഏരിയ കമ്മിറ്റി വിപുലപ്പെടുത്തുന്നതിനായി 11 അംഗ ഭരണസമതിയെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് ജിക്കോ വളപ്പില്‍, സെക്രട്ടറി ഡോ. പ്രജിന്‍ ബാബു, ട്രഷറര്‍ വാരിക്കാട് നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?