മണിയാറന്‍കുടി തകരപ്പള്ളിപ്പടി- നടുപറമ്പില്‍ റോഡിന് അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ വകമാറ്റി: പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍
മണിയാറന്‍കുടി തകരപ്പള്ളിപ്പടി- നടുപറമ്പില്‍ റോഡിന് അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ വകമാറ്റി: പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍
ഇടുക്കി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മണിയാറന്‍കുടി തകരപ്പള്ളിപ്പടി- നടുപറമ്പില്‍ റോഡിനായി അനുവദിച്ച 15 ലക്ഷം രൂപ വകമാറ്റിയതായി ആരോപണം. റോഡിന്റെ കോണ്‍ക്രീറ്റിങ്ങിനും എര്‍ത്ത് വര്‍ക്കിനുമായാണ് എംഎല്‍എ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ കലക്ടര്‍ റോഡിന് ഭരണാനുമതിയും നല്‍കി. എന്നാല്‍ റോയി കെ പൗലോസ് എംഎല്‍എ ഈ തുക മുസ്ലിം പള്ളിപ്പടി -ചെന്നാപ്പാറ റോഡിലേക്ക് മാറ്റിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി 6ന് സമരസമിതി രൂപീകരിക്കും. പിന്നീട് റോഡിന് അനുവദിച്ച ഫണ്ട് പുനഃസ്ഥാപിച്ച് റോഡ് നിര്‍മാണം ആരംഭിക്കുന്നതുവരെ സമരപരിപാടികളുമായി മുമ്പോട്ടുപോകുവനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?