പോഷന്‍ മാ ക്യാമ്പയിന്‍: വണ്ടിപ്പെരിയാറില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി
പോഷന്‍ മാ ക്യാമ്പയിന്‍: വണ്ടിപ്പെരിയാറില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി

ഇടുക്കി: വനിതാ ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ ഭാഗമായി അഴുത അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് വണ്ടിപ്പെരിയാറില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകളിലെ 111 അങ്കണവാടികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍ അധ്യക്ഷനായി. അഴുത അഡിഷണല്‍ ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസര്‍ സിന്ധു ടി കെ മുഖ്യ പ്രഭാഷണം നടത്തി. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗഷാദ് പി എം, ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സുന്ദരി വി, ശ്രീദേവി, പ്രവീണ, ബിന്ദു കെ വി, ബിന്ദു കെ ടി, ചുരക്കുളം സിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, സൈക്കോസോഷ്യല്‍ കൗണ്‍സിലേഴ്സ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






