വാഹനാപകടത്തില്‍ മരിച്ച ജോയ്‌സിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്
വാഹനാപകടത്തില്‍ മരിച്ച ജോയ്‌സിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്

ഇടുക്കി: കട്ടപ്പന പുളിയന്‍മലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ക്രൈസ്റ്റ് കോളേജിലെ അധ്യാപകന്‍ ജോയ്‌സ് പി ഷിബുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. കോളേജിലും മുരിക്കടിയിലെ വീട്ടിലും പള്ളിയിലും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരങ്ങളാണ് എത്തിയത്. രാവിലെ 11.30ഓടെ കുമളി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടന്നു. വ്യാഴാഴ്ച രാവിലെ പുളിയന്‍മല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ജോയ്സ് സഞ്ചരിച്ചിരുന്ന ബൈക്ക് മുമ്പില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചതിനുശേഷം റോഡിലേക്ക് തെറിച്ചു വീണ ജോയ്‌സിന്റെ ദേഹത്തൂടെ എതിരെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജോയ്‌സ് മരിച്ചിരുന്നു. തുടര്‍ന്ന് വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി. ഇരുപതേക്കര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച വൈകിട്ടോടെ വീട്ടിലെത്തിച്ചു.
What's Your Reaction?






