അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കേരളോത്സവം പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും അയ്യപ്പന്‍കോവില്‍ പഞ്ചായത്തും വിവിധ ക്ലബ്ബുകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗം സിജി എം എസ് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ച അത്‌ലറ്റിക് മത്സരങ്ങളും രചന മത്സരങ്ങളും ക്രിക്കറ്റ് തുടങ്ങി വിവിധ കലാ മത്സരങ്ങളും 28ന് ഫുട്‌ബോള്‍, കബഡി, വടംവലി, എന്നിവയും നടക്കും.
What's Your Reaction?






