വാഹനാപകടത്തില്‍ മരിച്ച നത്തുകല്ല് കൈപ്പകശേരിയില്‍ ഡോണ്‍ തോമസിന് നാടിന്റെ യാത്രാമൊഴി
വാഹനാപകടത്തില്‍ മരിച്ച നത്തുകല്ല് കൈപ്പകശേരിയില്‍ ഡോണ്‍ തോമസിന് നാടിന്റെ യാത്രാമൊഴി
ഇടുക്കി: വെള്ളയാംകുടി ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ച നത്തുകല്ല് കൈപ്പകശേരിയില്‍ ഡോണ്‍ തോമസിന്റെ സംസ്‌കാരം ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടന്നു. കാനഡയില്‍ ജോലി ചെയ്തിരുന്ന ഡോണ്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. 5ന് തിരികെ മടങ്ങാനിരിക്കെയാണ് അപകടം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. കൊച്ചുതോവാള പാറപ്പായില്‍ സൂരജ് സിബിയുടെ സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.
What's Your Reaction?