ഇന്‍ഫാം ഹൈറേഞ്ച് മേഖല വനിതാദിനം ആഘോഷിച്ചു
ഇന്‍ഫാം ഹൈറേഞ്ച് മേഖല വനിതാദിനം ആഘോഷിച്ചു

ഇടുക്കി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ ഹൈറേഞ്ച് മേഖല വനിത ദിനാചരണം
വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷനായി. ഇന്‍ഫാം ഉപ്പുതറ, കുമളി, കട്ടപ്പന, അണക്കര, മുണ്ടിയെരുമ കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ളവരാണ് ഹൈറേഞ്ച് മേഖല വനിതാദിനാചരണത്തില്‍ പങ്കെടുത്തത്. താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യുപറപ്പള്ളില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, സ്മിത ബിനോജ് കുന്നേല്‍, ജയമ്മ ജേക്കബ് വളയത്തില്‍, കാര്‍ഷിക ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






