കലിതുള്ളി കാലവര്‍ഷം: കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണു: കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു
കലിതുള്ളി കാലവര്‍ഷം: കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണു: കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൈത്തോടുകള്‍ കരകവിഞ്ഞു. കട്ടപ്പനയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി നാശനഷ്ടം. വിവിധ ഇടങ്ങളില്‍ മരം ഒടിഞ്ഞും കടപുഴകിയും വീണു. സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞുവീണു. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ കട്ടപ്പനയാര്‍ കലങ്ങിമറിഞ്ഞൊഴുകിയിട്ടുണ്ടെങ്
കാഞ്ചിയാര്‍ പഞ്ചായത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജലാശയങ്ങളിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചിരിക്കുകയാണ്. മഴ ശക്തമായാല്‍ അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ഭാഗമായ ജോണിക്കട പാലത്തില്‍ വെള്ളം കയറി. മലയോര ഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് പണികള്‍ പുരോഗമിക്കുന്ന ചപ്പാത്ത് അടക്കമുള്ള ഇടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ മരച്ചില്ലകളടക്കം ഒടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസവും ഉണ്ടാകുന്നു. അതോടൊപ്പം റോഡില്‍ മഴവെള്ളത്തില്‍ ഒലിച്ചുവന്ന ചെളിയും കല്ലുകളും ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു.
What's Your Reaction?






