മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. ചലച്ചിത്ര നടനും ഹാസ്യ കലാകാരനുമായ പ്രശാന്ത് പുന്നപ്ര(അയ്യപ്പ ബൈജു) മുഖ്യാതിഥിയായി. മാനേജര്‍ ഫാ. ഷെബിന്‍ ഇടത്തുംപടിക്കല്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പഠന, കലാകായിക രംഗത്ത് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആല്‍ഫി, പിടിഎ പ്രസിഡന്റ് സിജോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാസന്ധ്യയും അരങ്ങേറി.
What's Your Reaction?