ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍
ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍
ഇടുക്കി: ശബരിമല സ്വര്‍ണ മോഷണക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അതിനായി വൃശ്ചികം ഒന്നിന് കേരളത്തില്‍നിന്ന് ഒരുകോടി ഒപ്പുകള്‍ ശേഖരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍. ശബരിമലയിലെ സ്വര്‍ണ കേസ് വെറും ഒരു ആരോപണമോ അഴിമതി കേസോ അല്ല. സ്വര്‍ണപ്പാളികള്‍ അടിച്ചുമാറ്റി ചെമ്പ് പാളിയാണെന്ന് വരുത്തിതീര്‍ത്തതാണ്. ചില ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെച്ച് കൈകഴുകാന്‍ സിപിഎമ്മിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസല്ല. എസ്‌ഐടി അന്വേഷണം മുമ്പോട്ടുപോകുന്നുണ്ടെങ്കിലും അതിന് തടയിടാന്‍ സിപിഎം ശ്രമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ സെക്രട്ടറിമാരായ കെ കുമാര്‍, സുനില്‍ കുരുവിക്കാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
What's Your Reaction?

