കുരിശുപള്ളി കുന്തളംപാറ റോഡ് തകര്‍ന്നിട്ട് 4 വര്‍ഷം: പ്രതിഷേധിച്ച് സിഐടിയു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
കുരിശുപള്ളി കുന്തളംപാറ റോഡ് തകര്‍ന്നിട്ട് 4 വര്‍ഷം: പ്രതിഷേധിച്ച് സിഐടിയു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
ഇടുക്കി: കട്ടപ്പന കുരിശുപള്ളി കുന്തളംപാറ റോഡ് യാത്രാ യോഗ്യമാക്കത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശിവകുമാര്‍ എം ഉദ്ഘാടനം ചെയ്തു. 102 കുടുംബങ്ങളാണ് കുരിശുപള്ളി കുന്തളംപാറ നഗറില്‍ താമസിക്കുന്നത്. 4 വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ഒരു ഓട്ടോറിക്ഷപോലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇങ്ങോട്ട് വരാത്ത സ്ഥിതിയാണ്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രതിഷേധം സംഘടിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തിട്ടും തുടര്‍ നടപടിയുണ്ടായില്ല. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരം സംഭവമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ഒരു രോഗിയെ പോലും സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ല. നഗരസഭ അധികൃതര്‍ റോഡിനെ അവഗണിച്ചതാണ് തിരിച്ചടിയായത്. സിഐടിയു കുന്തളംപാറ യൂണിറ്റ് കണ്‍വീനര്‍ മണിക്കുട്ടന്‍ എം എം, ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

