തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി. ചുരുളി ഫൊറോന പള്ളി വികാരി ഫാ. ജോസ് മാറാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫെബ്രുവരി 1ന് തിരുനാള്‍ സമാപിക്കും. 31ന് വൈകിട്ട് 4ന് കുര്‍ബാന തൊടുപുഴ സിഎംഐ ജ്യോതിനിവാസ് ആശ്രമം സുപ്പീരിയര്‍ ഫാ. കുര്യന്‍ പുത്തന്‍പുരയ്ക്കല്‍, പ്രദക്ഷിണം പെട്രോള്‍ പമ്പ് ഭാഗത്തേക്ക്, തോപ്രാംകുടി ആശ്രമം ബ്രദര്‍ സന്തോഷ് കാട്ടേഴത്ത് സന്ദേശം നല്‍കും. ഫെബ്രുവരി 1ന് ഞായറാഴ്ച രാവിലെ 10ന് വിശുദ്ധ കുര്‍ബാന, പുന്നപ്ര കാര്‍മല്‍ ആശ്രമം ഫാ. ബിജോ മറ്റപ്പറമ്പില്‍, വൈകിട്ട് 7 30ന് കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള. ഇടവക വികാരി ഫാ. തോമസ് പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുമ്പളന്താനത്ത്, ജോസ് തൈച്ചേരിയില്‍, ഷാജി വാഴക്കാപ്പാറ, ജോസുകുട്ടി വാണിയപ്പുര എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?