മണ്ഡലകാലം: ഡോളികളുടെ മിനുക്കുപണി വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുന്നു 

മണ്ഡലകാലം: ഡോളികളുടെ മിനുക്കുപണി വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുന്നു 

Nov 5, 2026 - 15:30
 0
മണ്ഡലകാലം: ഡോളികളുടെ മിനുക്കുപണി വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുന്നു 
This is the title of the web page

ഇടുക്കി: മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്ക് അയ്യപ്പഭക്തരെ എത്തിക്കുന്നതിനുള്ള ഡോളികളുടെ മിനുക്കുപണികള്‍ വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുന്നു. പ്രായമായ ഭക്തര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും മലകയറ്റം സുഗമമാക്കാനാണ് ഡോളികള്‍ ഉപയോഗിക്കുന്നത്. നാലുപേര്‍ അടങ്ങുന്ന ഒരു ടീം ഇവരെ പമ്പയില്‍നിന്ന് തലയില്‍ ചുമന്നുകൊണ്ട് പതിനെട്ടാം പടിയില്‍ എത്തിക്കും. ഇതിനായി പീരുമേട്, കുമളി,ഏലപ്പാറ മേഖലകളില്‍നിന്നും കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നുമായി നിരവധിയാളുകളാണ് ഈ ജോലികള്‍ക്കായി സന്നിധാനത്ത്് എത്തുന്നത്. തൊഴിലാളികള്‍ സ്വന്തം ചെലവിലാണ് ഓരോ വര്‍ഷവും ഡോളികള്‍ നിര്‍മിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും. വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ കളറിങ്ങാണ് എല്ലാ വര്‍ഷവും ഇവ ചെയ്യുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന മണ്ഡലകാലത്ത് ഡോളി ചുമക്കുന്നത് നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണ്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow