കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ തൊഴില്‍മേള 17 ന്

കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ തൊഴില്‍മേള 17 ന്

Feb 13, 2024 - 18:55
Jul 10, 2024 - 19:48
 0
കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ തൊഴില്‍മേള 17 ന്
This is the title of the web page

ഇടുക്കി: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എന്‍ജിനിയറിങ് കോളേജില്‍ 17 ന് മെഗാ തൊഴില്‍ മേള നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ആരോഗ്യം, സോഫ്റ്റ് വെയര്‍, ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ 20ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഒഫീസര്‍ വി ബി രാജേഷ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ പി എന്‍ വിശ്വനാഥന്‍, പീരുമേട് എംപ്ലോയ്മെന്റ് ഓഫീസര്‍ ടി എസ് റെജി, എംപ്ലോയ്മെന്റ് ഓഫീസര്‍ പി ആദര്‍ശ്, ദേവികുളം ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബിനോഷ് സെബാസ്റ്റ്യന്‍, കെ.ടി. അനീഷ് കുമാര്‍, എം ഗണേശന്‍, കോളേജ് പ്രിന്‍സിപ്പല്‍ വി ഐ ജോര്‍ജ്, പിആര്‍ഒ നികിത്ത് കെ സ്‌കറിയ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഏലിയാസ് ജാന്‍സണ്‍, ഫാ. ജോണ്‍ സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow