അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ: മാതാവ് കസ്റ്റഡിയിൽ 

അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ: മാതാവ് കസ്റ്റഡിയിൽ 

Nov 22, 2026 - 22:06
 0
അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ: മാതാവ് കസ്റ്റഡിയിൽ 
This is the title of the web page

ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ്. സംഭവത്തിൽ 25വയസുകാരിയെ മാതാവിനെ കസ്റ്റഡിയിലെടുത്തു.മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അവിവാഹിതയായ 25 വയസുകാരി വീടിനുള്ളിൽ പ്രസവിച്ചത്. തുടർന്ന് ഉടൻ തന്നെ ശിശുവിന്‍റെ മൃതദേഹം മാതാവ് വീടിന് സമീപത്തുള്ള കാടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. രക്തസ്രാവം നിൽക്കാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളജിലെ വൈദ്യ പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമെന്ന് കണ്ടെത്തുകയും തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച വൈകിട്ട് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പ്രദേശത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow