പഹല്‍ഗാം ഭീകരാക്രമണം: കോണ്‍ഗ്രസ് ചപ്പാത്തില്‍ അനുസ്മരണയോഗം ചേര്‍ന്നു
പഹല്‍ഗാം ഭീകരാക്രമണം: കോണ്‍ഗ്രസ് ചപ്പാത്തില്‍ അനുസ്മരണയോഗം ചേര്‍ന്നു

ഇടുക്കി: കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റിയുടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അനുസ്മരണയോഗം ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയിംസ് കാപ്പന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ ആഹ്വാനപ്രകാരം വിവിധ മേഖലകളില്‍ അനുസ്മരണയോഗം നടന്നുവരുന്നതിന്റെ ഭാഗമായിട്ടാണ് ചപ്പാത്തിലും യോഗം ചേര്‍ന്നത്. പ്രവര്‍ത്തകര്‍ തിരികള്‍ കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി. നേതാക്കന്മാരായ രാജേന്ദ്രന്‍ മാരിയില്‍, ഷാജി പന്നിയാന്‍മാക്കല്‍, രാജു ചെമ്പന്‍കുളം ,സന്തോഷ് ടി, ജോസഫ് നടുവിലെകുറ്റ്, ശിവന്‍കുട്ടി, അഷറഫ് അലി, സുഭാഷ് ചപ്പാത്ത്, ജയരാജ് കരിന്തിരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






