ഉപ്പുതറ കോട്ടമല വാഗമൺ റോഡ് യാഥാർത്ഥ്യമായി

ഉപ്പുതറ കോട്ടമല വാഗമൺ റോഡ് യാഥാർത്ഥ്യമായി

Mar 15, 2024 - 08:36
Jul 6, 2024 - 19:38
 0
ഉപ്പുതറ കോട്ടമല വാഗമൺ റോഡ് യാഥാർത്ഥ്യമായി
This is the title of the web page

ഇടുക്കി : വർഷങ്ങളുടെ കാത്തിരിപ്പിനും, പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഉപ്പുതറ കോട്ടമല വാഗമൺ റോഡ് യാഥാർത്ഥ്യമായി.റോഡിൻറെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കൊച്ചി തേക്കടി സംസ്ഥാന പാതയുടെ ലിങ്ക് റോഡാണ് കോട്ടമല-വാഗമൺ റോഡ്. ഉപ്പുതറ പഞ്ചായത്തിലെ കുവലേറ്റത്തുനിന്നും ആരംഭിച്ച് ഏലപ്പാറ പഞ്ചായത്തിലെ കോട്ടമല വഴി വാഗമൺ കൈചൂണ്ടിയിൽ എത്തുന്ന റോഡാണിത്. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന പാത വർഷങ്ങളായി തകർന്ന് ഗതാഗതം ദുഷ്കരമായി കിടക്കുകയായിരുന്നു.

നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2009- 2010 ബഡ്ജറ്റിൽ പൊതുമരാമത്ത് വകുപ്പ് നാലര കോടി രൂപ അനുവദിച്ചു .ടെണ്ടർ നടപടി പൂർത്തീകരിച്ച് റോഡ് നിർമാണം തുടങ്ങിയെങ്കിലും കരാറുകാരൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ പണി പാതിവഴിയിൽ നിലച്ചിരുന്നു. തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ 2022 ൽ വീണ്ടും ടെണ്ടർ ചെയ്താണ് പണി പൂർത്തികരിച്ചത്. ആദ്യ കരാറുകാരൻ ചെയ്ത പല പ്രവർത്തികളും തുടർച്ചയായി ഉണ്ടായ മഴയിലും പ്രകൃതിക്ഷോഭത്തിലും നശിച്ചുപോയതിനാൽ ഭൂരിഭാഗം പ്രവർത്തികളും വീണ്ടും ചെയ്യേണ്ടതായി വന്നു. ഈ പ്രവർത്തികൾ കൂടി ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഒരു പാലം ഉൾപ്പെടെ 7 കലിങ്കുകൾ, സംരക്ഷണഭിത്തി,ഓടകൾ തുടങ്ങിയവ നിർമിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.എട്ടു മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. കോട്ടമലയിൽ നടന്ന റോഡിൻറെ ഉദ്ഘാടന ചടങ്ങിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ അധ്യക്ഷനായിരുന്നു . ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മത സാമുദായിക നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow