ചപ്പാത്ത് കരിന്തരുവിയിലെ കുടിവെള്ള പദ്ധതി തുറന്നുനല്‍കണമെന്ന് പ്രദേശവാസികള്‍

ചപ്പാത്ത് കരിന്തരുവിയിലെ കുടിവെള്ള പദ്ധതി തുറന്നുനല്‍കണമെന്ന് പ്രദേശവാസികള്‍

Feb 28, 2025 - 18:28
 0
ചപ്പാത്ത് കരിന്തരുവിയിലെ കുടിവെള്ള പദ്ധതി തുറന്നുനല്‍കണമെന്ന് പ്രദേശവാസികള്‍
This is the title of the web page

ഇടുക്കി: ചപ്പാത്ത് കരിന്തരുവിയില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കുടിവെള്ള പദ്ധതി തുറന്നുനല്‍കണമെന്ന് പ്രദേശവാസികള്‍. ഉപ്പുതറ പഞ്ചായത്തിന്റെ 12,13 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പിഎംകെഎസ്‌വൈ, ഐഡബ്ല്യുഎംപി  പദ്ധതികളില്‍ ഉള്‍പ്പെടുത്തി 9.9 ലക്ഷം രൂപ ചെലവഴിച്ചാണ് 2 വര്‍ഷം മുമ്പാണ് കുളം നിര്‍മിച്ചത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതെന്നാണ് ഉയരുന്ന ആരോപണം. പദ്ധതിയില്‍ നിന്ന് വെള്ളം എത്തിക്കുന്നതിനാവശ്യമായ പൈപ്പ് ലൈനുകള്‍ ഏതാനും ഭാഗങ്ങളില്‍ മാത്രമെ സ്ഥാപിച്ചിട്ടുള്ളു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കുളത്തില്‍ നിന്ന് പ്രദേശത്തേക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനാവശ്യമാ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow