പരുന്തുംപാറയ്ക്ക് സമീപം തോട്ടില്‍ പഴകിയ മത്സ്യം തള്ളി

പരുന്തുംപാറയ്ക്ക് സമീപം തോട്ടില്‍ പഴകിയ മത്സ്യം തള്ളി

Feb 28, 2025 - 18:46
 0
പരുന്തുംപാറയ്ക്ക് സമീപം തോട്ടില്‍ പഴകിയ മത്സ്യം തള്ളി
This is the title of the web page

ഇടുക്കി: പരുന്തുംപാറയ്ക്ക് സമീപം തോട്ടില്‍ സാമൂഹിക വിരുദ്ധര്‍ പഴകിയ മത്സ്യം തള്ളി. പെട്ടിഓട്ടോറിക്ഷയില്‍ മത്സ്യ വിപണനം നടത്തുന്നവരാണ് നിത്യോപയോഗത്തിനായി ആശ്രയിക്കുന്ന തോട്ടില്‍ പഴകിയ മത്സ്യം തള്ളിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരാഴ്ചക്കാലമായി ഈ പ്രവണത തുടരുന്നുണ്ട്. വേനല്‍ കനത്തതോടെ ജലക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ തോട്ടില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും കഴിയാത്ത അവസ്ഥയാണുള്ളത്. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക്  കടന്നുപോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജലമലിനീകരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow