വണ്ടിപ്പെരിയാറിലെ വിവിധ ജുമ മസ്ജിദുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
വണ്ടിപ്പെരിയാറിലെ വിവിധ ജുമ മസ്ജിദുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലെ വിവിധ ജുമാ മസ്ജിദുകള്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയും നമസ്‌കാരങ്ങളോടെയും ചെറിയ പെരുന്നാളിനെ വരവേറ്റു. 29ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. വണ്ടിപ്പെരിയാര്‍ ടൗണ്‍ ജുമാ മസ്ജിദ്
കറുപ്പുപാലം, മ്ലാമല, മൂങ്കലാര്‍, ചെങ്കര, ചോറ്റുപാറ, പീരുമേട് ജുമാ മസ്ജിദ്
തുടങ്ങിയ മസ്ജിദുകളില്‍ രാവിലെ എട്ടുമണിയോടുകൂടി ചെറിയ പെരുന്നാള്‍ ദിന നമസ്‌കാരം ആരംഭിച്ചു. വണ്ടിപ്പെരിയാര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് ഇമാം അനസ് കൗസരി അല്‍ ഖാസിമി മുഖ്യ കാര്‍മികത്വം വഹിച്ചു. വള്ളക്കടവ് മസ്ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ ദിന നമസ്‌കാരത്തിന് റിയാസ് സജീര്‍ മൗലവി, ശരീഫ് മൗലവി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
What's Your Reaction?






