വണ്ടിപ്പെരിയാറിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

വണ്ടിപ്പെരിയാറിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

Mar 13, 2024 - 21:28
Jul 6, 2024 - 21:32
 0
വണ്ടിപ്പെരിയാറിൽ കക്കൂസ്  മാലിന്യം തള്ളിയതായി പരാതി
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാർ പെരിയാർ ചോറ്റുപാറ കൈത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. രാത്രിയുടെ മറവിൽ ടാങ്കറിൽ എത്തിച്ചാണ് മാലിന്യം തോട്ടിലേക്ക് തള്ളിയത്. ചൊവ്വാഴ്ച്ച രാവിലെ 2 മണിയോടുകൂടിയാണ് സംഭവം. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

Slide 1
Slide 2

പെരിയാർ ചോറ്റുപാറ കൈത്തോട്ടിലെ ജലം ഒഴുകിയെത്തുന്നത് പെരിയാർ നദിയിലേക്കാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന  സാഹചര്യത്തിൽ വണ്ടിപ്പെരിയാർ മുതൽ അയ്യപ്പൻ കോവിൽ വരെ ഉള്ള എസ്റ്റേറ്റ് മേഖലകളിലും പുതുവൽ ഭാഗങ്ങളിലും പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിലും പെരിയാർ നദിയുടെ ജലമാണ് ഉപയോഗിക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ കുമളി,വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിലെ അധികാരികൾ ഇടപെടണമെന്നും രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിങ് ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Slide 1

 

What's Your Reaction?

like

dislike

love

funny

angry

sad

wow