വണ്ടിപ്പെരിയാറില്‍ വാഹനങ്ങളുടെ കൂട്ടയിടി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ 3 വാഹനങ്ങളില്‍ ഇടിച്ചു
വണ്ടിപ്പെരിയാറില്‍ വാഹനങ്ങളുടെ കൂട്ടയിടി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ 3 വാഹനങ്ങളില്‍ ഇടിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈലിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീര്‍ഥാടകരുടെ വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് തിരികെ മടങ്ങിയ ടാറ്റ ഇന്‍ഡിക്ക കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട കാര്‍ എതിരെവന്ന വാഹനത്തിന്റെ വശത്ത് ഇടിച്ചു. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍, കുമളിയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ കാറിലും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. അപകടത്തിന് പിന്നാലെ ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. മുന്നില്‍പ്പോയ കാര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






